കടലില്‍ വലയിടുന്നതിനിടെ തിരയില്‍പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു
Jun 1, 2018, 12:54 IST
ഉപ്പള: (www.kasargodvartha.com 01.06.2018) കടലില്‍ വലയിടുന്നതിനിടെ തിരയില്‍പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ഉപ്പള ഗേറ്റിന് സമീപത്തെ അബ് ദുല്ല (60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ബന്തിയോട് കടലില്‍ വലയിടുന്നതിനിടെ ശക്തമായ തിരയില്‍പെടുകയായിരുന്നു.
സംഭവം കണ്ട ചിലര്‍ നാട്ടുകാരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ അബ് ദുല്ലയെ കരയിലെത്തിച്ച് ഉടന്‍ ബന്തിയോട്ടെ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ദൈനബിയാണ് ഭാര്യ. മക്കള്‍: ഫാത്വിമ, ഹനീഫ്, ആഇഷ, ലത്തീഫ്, മൈമൂന, സഫ്‌ന, സിദ്ദീഖ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Fishermen, Death, Kasaragod, Kerala, Sea, Obituary, Police, Postmortem, Hospital, Fisherman drown to death.