city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യബന്ധനത്തിനിടെ പുറംകടലില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.01.2018) മത്സ്യബന്ധനത്തിനിടെ പുറംകടലില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ കൊട്ടന്‍- ചീരു ദമ്പതികളുടെ മകന്‍ പ്രഭാകരന്‍ (58) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മത്സ്യബന്ധനത്തിനായി പുറംകടലിലേക്ക് പോയത്. നാലു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രഭാകരന്‍ തോണിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ കരക്കെത്തിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ശ്രീമതി. മക്കള്‍: പ്രവീണ്‍, പ്രജിത. മരുമകന്‍: റനീഷ്.
മത്സ്യബന്ധനത്തിനിടെ പുറംകടലില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Obituary, Death, Top-Headlines, Fisherman dies while fishing
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia