Accidental Death | കണ്ണൂരിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
കണ്ണൂര്‍: (KasargodVartha) മത്സ്യബന്ധന വള്ളം (Fishing Boat) മറിഞ്ഞുണ്ടായ അപകടത്തില്‍ (Accident) ഒരാള്‍ (one person) മരിച്ചു (Died). കണ്ണൂര്‍ എട്ടിക്കുളത്താണ് കടലില്‍ (Ettikulam Sea) വെച്ചാണ് വള്ളം മറിഞ്ഞത്. എട്ടിക്കുളം സ്വദേശി നാസര്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി (Swam) രക്ഷപ്പെട്ടു.
ഒഡീഷ സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പാലക്കോട് ഫിഷ്‌ലാഡിങ് സെന്ററില്‍ നിന്ന് പാലക്കോട് പുഴയിലൂടെ അഴിമുഖം വഴി കടലിലേക്ക് പോകുമ്പോഴാണ് അപകടം.
അഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങള്‍ മണല്‍ തിട്ടയില്‍ തട്ടി അപകടത്തില്‍ പെട്ട് നിരവധി മത്സ്യത്തൊഴിലാളികള്‍ മരിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരമായി അഴിമുഖത്ത് പുലിമുട്ട് നിര്‍മാണം തുടങ്ങിയെങ്കിലും അത് പാതിവഴിയിലാണ്.