Tragedy | തോണിയിൽ നിന്നും കടലിലേക്ക് തെറിച്ച് വീണ് മീൻതൊഴിലാളി മരിച്ചു
* കൂടെയുണ്ടായിരുന്ന മാവില കടപ്പുറത്തെ എം വി സുരേന്ദ്രന് ആണ് പരുക്കേറ്റത്.
* ശക്തമായ തിരമാല ഇടിച്ച് ഉലഞ്ഞ തോണിയിൽ നിന്നും രണ്ട് പേരും കടലിൽ വീഴുകയായിരുന്നു.
നീലേശ്വരം: (KasargodVartha) തോണിയിൽ നിന്നും തെറിച്ചുവീണ് മീൻ തൊഴിലാളിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മാവിലകടപ്പുറം ഒരിയരക്കാവിലെ എം ഗണേഷൻ (45) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മാവില കടപ്പുറത്തെ എം വി സുരേന്ദ്രന് (48) ആണ് പരുക്കേറ്റത്. ഇദ്ദേഹത്തെ നീലേശ്വരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പുലിമുട്ടിനടുത്താണ് അപകടം. ശക്തമായ തിരമാല ഇടിച്ച് ഉലഞ്ഞ തോണിയിൽ നിന്നും രണ്ട് പേരും കടലിൽ വീഴുകയായിരുന്നു.
ഇവരുടെ മുകളിലേക്കാണ് തോണി പതിച്ചത്. കൂടെയുള്ളവർ ചാടി രക്ഷപ്പെട്ടെങ്കിലും ഗണേഷൻ കടലിൽ ഒഴുകി പോയി. കരയിൽ നിന്നും ആളുകളെത്തി കരക്കെത്തിച്ചപ്പോഴെക്കും ഗണേഷൻ മരിച്ചിരുന്നു. തോണിക്കടിയിൽ കുടുങ്ങിയാണ് സുരേന്ദ്രന് പരുക്കേറ്റത്.
#KeralaAccident #BoatAccident #FishermanDeath #Pulimuttu #Tragedy