കടലില്‍ പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
Mar 5, 2016, 11:01 IST
നീലേശ്വരം: (www.kasargodvartha.com 05/03/2016) കടലില്‍ പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. തൈക്കടപ്പുറത്തെ കെ പി ഷാജി (42) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കടലില്‍ പോയ ഷാജി നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെതുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ കരയ്‌ക്കെത്തിച്ച് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സംഗീത. മൂന്ന് മക്കളുണ്ട്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സംഗീത. മൂന്ന് മക്കളുണ്ട്.
Keyword: Nileshwaram, Kasaragod, Obituary, Fisherman, Fisherman dies after cardiac arrest, KP Shaji