മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി പുറങ്കടലിൽ തോണിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
● അടുക്കത്ത്ബയൽ സ്വദേശി കെ ബാബു ആണ് മരിച്ചത്
● എട്ടംഗ സംഘത്തോടൊപ്പം പുറംകടലിൽ മീൻ പിടിക്കാൻ പോയതായിരുന്നു
● കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
● നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡൻ്റായി പ്രവർത്തിക്കുകയായിരുന്നു
കാസർകോട്: (KasargodVartha) മീൻ പിടുത്തത്തിനിടെ പുറങ്കടലിൽ തോണിയിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. അടുക്കത്ത്ബയൽ സത്യനാരായണ മഠത്തിന് സമീപത്തെ കൃഷ്ണനിലയത്തിൽ പരേതനായ കൃഷ്ണൻ്റെ മകൻ കെ ബാബു (60) ആണ് മരിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണു
എട്ടംഗ സംഘത്തോടൊപ്പം 2026 സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെയാണ് ബാബു മത്സ്യബന്ധനത്തിനായി പുറം കടലിൽ പോയത്. തോണി പുറംകടലിൽ എത്തിയതിനു പിന്നാലെ ബാബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തോണിയിൽ കുഴഞ്ഞുവീണതോടെ കൂടെയുള്ളവര്‍ തോണി കരയിലെത്തിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
കുടുംബം
നെല്ലിക്കുന്ന് കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡൻ്റായും കെ ബാബു പ്രവർത്തിച്ചിരുന്നു. പ്രദേശത്തെ ക്ഷേത്ര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു.
മാതാവ്: മഗു. ഭാര്യ: വാരിജ. മക്കൾ: അഞ്ജന, അമയ. സഹോദരങ്ങൾ: കുമാരൻ, വാസന്തി, വള്ളി, സീമന്തി.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക.
Article Summary: Fisherman K Babu died of a suspected heart attack while fishing off Kasaragod.
#KasargodVartha #KasaragodNews #FishermanDeath #HeartAttack #LocalNews #MalayalamNews RenuNews






