മത്സ്യബന്ധനം കഴിഞ്ഞെത്തിയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Sep 10, 2012, 15:00 IST
V.Vijayan |
ഉദുമ: മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് തോണി അടുപ്പിക്കുന്നതിനിടയില്‍ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കോട്ടിക്കുളം മാളികവളപ്പിലെ വി. വിജയനാണ് (45) മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിക്കര കടപ്പുറത്തായിരുന്നു സംഭവം.
പരേതനായ വിഷ്ണു വെളിച്ചപ്പാടന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്.
ഭാര്യ: ബേബി. മക്കള്‍: വിജേഷ്, ബിജു, ബീന. മരുമകന്‍: സനോജ്. സഹോദരങ്ങള്‍: മുകുന്ദന്‍, കൊട്ടന്‍, യശോദ, മാധവി, ലക്ഷ്മി, രാധ, ഷൈജ, ലത.
Keywords: Fishermen, Obituary, Uduma, Kasaragod