കെ എസ് ടി പി റോഡില്‍ അപകടം വിട്ടൊഴിയുന്നില്ല; കാറിടിച്ച് വഴിയാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു
Feb 18, 2018, 01:53 IST
ഉദുമ: (www.kasargodvartha.com 17.02.2018) കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ബേക്കലില്‍ കാറിടിച്ച് വഴിയാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ കെ രാഘവന്‍ (50) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ബേക്കല്‍ ഗവ. ഫിഷറീസ് യു പി സ്‌കൂളിനടുത്താണ് അപകടം.
കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേയ്ക്കു പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഉടന്‍ തന്നെ രാഘവനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ ഒമ്പതിന് കെ എസ് ടി പി റോഡില്‍ ചളിയങ്കോട്ടുണ്ടായ വാഹനാപകടത്തില്‍ മുസ്ലിം ലീഗ് നേതാവ് മരണപ്പെട്ടിരുന്നു. കീഴൂരിലെ പി ബി അഷ്‌റഫ് (45) ആണ് മരണപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Road, Accident, Death, Obituary, Top-Headlines, News, Car, Ragavan, Bekal.
< !- START disable copy paste -->