മരുന്നു വാങ്ങാന്‍ പോകുന്നതിനിടെ പാളം മുറിച്ചു കടക്കുമ്പോള്‍ മത്സ്യവില്‍പനക്കാരി ട്രെയിന്‍ തട്ടി മരിച്ചു
Dec 4, 2018, 11:31 IST
കീഴൂര്‍: (www.kasargodvartha.com 04.12.2018) മരുന്നു വാങ്ങാന്‍ പോകുന്നതിനിടെ പാളം മുറിച്ചു കടക്കുമ്പോള്‍ മത്സ്യവില്‍പനക്കാരി ട്രെയിന്‍ തട്ടി മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ബാലന്റെ ഭാര്യ ചന്ദ്രാവതി (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മരുന്നു വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോള്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടി മരിച്ചത്.
ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരവനടുക്കത്താണ് മത്സ്യവില്‍പന നടത്തിവന്നത്. മക്കള്‍: പ്രേമ, ശോഭ, ഓമന, പ്രസന്ന, സുജാത, അശോകന്‍, സുനില്‍, സുനിത. മരുമക്കള്‍: സവിത, ഭാസ്‌കരന്‍, ജയന്‍, വത്സലന്‍, ചന്ദ്രന്‍, ജയരാജന്‍.
സഹോദരങ്ങള്‍: സോമന്‍, പരേതനായ ദാസന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Train, Kizhur, Fish seller died after train hit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Train, Kizhur, Fish seller died after train hit
< !- START disable copy paste -->