city-gold-ad-for-blogger

കുരുന്നുകളുടെ പനി മരണം: കാരണം തേടി മെഡിക്കല്‍ സംഘം, വീടുകളിലെത്തി പരിശോധന നടത്തി, നിരീക്ഷണത്തില്‍ കഴിയുന്ന മാതാവിന്റെയും പിതാവിന്റെയും രക്തസാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനക്കയച്ചു

കാസര്‍കോട്: (www.kasargodvartha.com 24.07.2019) പനി ബാധിച്ച് സഹോദരങ്ങളായ കുരുന്നുകള്‍ മരിച്ച സംഭവത്തിന്റെ കാരണം തേടി മെഡിക്കല്‍ സംഘം. ബദിയടുക്ക കന്യപ്പാടി സ്വദേശിയും ജി എച്ച് എസ് എസ് കടമ്പാറിലെ അധ്യാപകനുമായ സിദ്ദീഖ് - നിഷ ദമ്പതികളുടെ മക്കളായ മൊയ്തീന്‍ ഷിനാസ് (നാല്), സിദ്‌റത്തുല്‍ മുന്‍തഹ (എട്ടു മാസം) എന്നിവരാണ് പനിയെ തുടര്‍ന്ന് മരണപ്പെട്ടത്. മരണം ഏത് അസുഖം ബാധിച്ചാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

എച്ച് 1 എന്‍ 1 അല്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് ഡി എം ഒ ഡോ. ദിനേശ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞ്. അതിനിടെ ചികിത്സയിലും നിരീക്ഷണത്തിലുമായി കഴിയുന്ന മാതാവിന്റെയും പിതാവിന്റെയും രക്തസാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനക്കയച്ചതായി മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രി അധികൃതര്‍ പറഞ്ഞു. റിപോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം സംബന്ധിച്ചുള്ള സ്ഥിരീകരണം ലഭിക്കുകയുള്ളൂ. 

ഡി എം ഒയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് കന്യപ്പാടിയിലെ പിതാവിന്റെ വീട്ടിലും മുഗു റോഡിലെ മാതാവിന്റെ വീട്ടിലും പരിശോധന നടത്തിയത്. ഏതെങ്കിലും രീതിയിലുള്ള പകര്‍ച്ച വ്യാധികള്‍ പകര്‍ന്നിട്ടുണ്ടോ എന്നാണ് കാര്യമായി പരിശോധിച്ചത്. 

അതേസമയം മരിച്ച ഷിനാസിന്റെ മൃതദേഹം വൈകിട്ടോടെ കന്യപ്പാടിയിലെത്തിക്കും. 

കുരുന്നുകളുടെ പനി മരണം: കാരണം തേടി മെഡിക്കല്‍ സംഘം, വീടുകളിലെത്തി പരിശോധന നടത്തി, നിരീക്ഷണത്തില്‍ കഴിയുന്ന മാതാവിന്റെയും പിതാവിന്റെയും രക്തസാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനക്കയച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Fever, Top-Headlines, Death, Obituary, Fever death; medical team inspection started
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia