city-gold-ad-for-blogger

പനി ബാധിച്ച് ചികിത്സയിലായിരുന്ന ബസുടമ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 15/09/2016) വിനായക ബസുടമയും റിട്ട. വില്ലേജ് ഓഫീസറുമായ തോയമ്മലിലെ കെ ജനാര്‍ദനന്‍ (82) നിര്യാതനായി. കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജനാര്‍ദനന്‍ കഴിഞ്ഞ ദിവസം കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

ഭാര്യ: കമല (റിട്ട. അധ്യാപിക ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മക്കള്‍: രത്‌ന, വീണ, ധനഞ്ജയന്‍ (എല്‍ ഐ സി ഏജന്റ്), അരവിന്ദന്‍ (സെന്‍ട്രല്‍ എക്‌സൈസ് മംഗളൂരു). മരുമക്കള്‍: ഭാസ്‌കരന്‍ (മംഗളൂരു), ചിത്രാഞ്ജനന്‍ (പുത്തൂര്‍), സുരേഖ, ദിവ്യ. സഹോദരങ്ങള്‍: നാഗേഷ് (റിട്ട. പി ഡബ്ല്യു ഡി), പത്മനാഭന്‍ (റിട്ട. കാനറ ബാങ്ക്), ആനന്ദ്, പരേതരായ പാണ്ഡുരംഗ, സദാശിവ, ചന്ദ്രശേഖരന്‍.

  പനി ബാധിച്ച് ചികിത്സയിലായിരുന്ന ബസുടമ മരിച്ചു

Keywords : Fever, Death, Obituary, Bus, Hospital, Treatment, K Janardanan, Rtd Village Officer.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia