city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 04/11/2015) പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓട്ടോ ഡ്രൈവര്‍ രാജ്കുമാര്‍ (50) ആണ് ബുധനാഴ്ച രാവിലെ മരണപ്പെട്ടത്.

പനി ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചുചേറ്റുകുണ്ടിലെ രാമപ്പ - ജലജാക്ഷി ദമ്പതികളുടെ മകനാണ്. രാജ്കുമാര്‍ വര്‍ഷങ്ങളായി അലാമിപ്പള്ളി വെങ്കിട്ടരമണ ക്ഷേത്ര പരിസരത്തുള്ള വസതിയിലായിരുന്നു താമസം.

ഭാര്യ നളിനി: കുശാല്‍ നഗര്‍ നിത്യാനന്ദ എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥി രോഹിത്, മടിക്കൈ അമ്പലത്തറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ശില്‍പ എന്നിവര്‍ മക്കളാണ്. ഗള്‍ഫിലുള്ള സഹോദരന്‍ നാട്ടിലെത്തിയ ശേഷം മൃതദേഹം വ്യാഴാഴ്ച തോയമ്മല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Keywords : Fever, Auto Driver, Death, Obituary, Kanhangad, Kerala, Rajkumar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia