പനിയും ചര്‍ദ്ദിയും: വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
Aug 7, 2012, 17:43 IST
കരിന്തളം: കലക്ടറേറ്റിലേക്ക് ആദിവാസികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ തിരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. എളേരിത്തട്ടിലെ മോഹനന്‍-ശോഭന ദമ്പതികളുടെ മകളും പരപ്പ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ മായ(17)യാണ് തിങ്കളാഴ്ച രാത്രി മരണപ്പെട്ടത്.
മറാഠി സമുദായത്തെ പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് കലക്ടറേറ്റിലേക്ക് ആദിവാസികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ചില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടി മായയും സജീവമായി പങ്കെടുത്തു.
പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ മായക്ക് പനിയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. രാത്രിയോടെ വീട്ടിനകത്ത് കുഴഞ്ഞു വീണ മായയെ ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കിനാനൂര്‍-കരിന്തളം ടി ആര്‍ ഡി എം കോളനിയിലാണ് മായ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.

Keywords: Obituary, Student, Karinthalam, Kasaragod