Obitaury | മകന്റെ നികാഹ് നടക്കാനിരിക്കെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
● മൊഗ്രാൽ മൈമൂൻ നഗർ സ്വദേശിയായ മുഹമ്മദ് ആണ് മരിച്ചത്
● മകന്റെ വിവാഹ ചടങ്ങ് ഈ മാസം 17ന് നിശ്ചയിച്ചിരുന്നു.
● അപ്രതീക്ഷിത വിയോഗം കുടുംബത്തിന് വലിയ ആഘാതമായി
മൊഗ്രാൽ: (KasargodVartha) ദിവസങ്ങൾക്കകം മകന്റെ നികാഹ് നടക്കാനിരിക്കെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മൊഗ്രാൽ മൈമൂൻ നഗർ 'സുൽത്താൻ ഗാർഡൻ ഹൗസിലെ മുഹമ്മദ് (56) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മകൻ ഫാറൂഖിന്റെ നികാഹ് ചടങ്ങുകൾ ഈ മാസം 17ന് നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. വിവാഹ ചടങ്ങിന്റെ ഒരുക്കങ്ങളിലായിരുന്ന കുടുംബത്തിന് ഈ അപ്രതീക്ഷിത വിയോഗം വലിയ ആഘാതമായി.
ഭാര്യ: ആമിന. മറ്റുമക്കൾ: താജുദ്ദീൻ മൊഗ്രാൽ (ഫ്രണ്ട്സ് ക്ലബ് സെക്രടറി), സൈറാബാനു, ആഇശത് റബീന, ഉബൈദ. മരുമക്കൾ: ലത്വീഫ് ബദിയടുക്ക, മുനീർ പേരാൽ കണ്ണൂർ, സിദ്ദീഖ് കമ്പാർ, ആബിദ മൊഗ്രാൽ. ഏക സഹോദരൻ അബൂബകർ പൊവ്വൽ. ഖബറടക്കം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നിര്യാണത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്, മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം, ഐഎൻഎൽ കുമ്പള പഞ്ചായത് കമിറ്റി അനുശോചിച്ചു.
#mogralnews #keralanews #rip #condolences #family #tragedy