മകന്റെ കല്യാണ ദിവസം പിതാവ് മരിച്ചു
Apr 9, 2018, 12:59 IST
ഉപ്പള: (www.kasargodvartha.com 09.04.2018) മകന്റെ കല്യാണ ദിവസം പിതാവ് മരിച്ചു. ജില്ലയിലെ പ്രധാന ദഫ് റാത്തീബ് മജ്‌ലിസായ ബേക്കൂര്‍ രിഫാഇയ്യ മസ്ജിദ് ശില്‍പിയും ദീര്‍ഘകാല പ്രസിഡണ്ടുമായ മൂല ബേക്കൂര്‍ മൂസ ഹാജി (68) ആണ് മരിച്ചത്. കേരള മുസിലിം ജമാഅത്ത് യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു. മകന്‍ ഫാറൂഖിന്റെ വിവാഹ ചടങ്ങുകള്‍ വീട്ടില്‍ നടന്നത് ശനിയാഴ്ചയായിരുന്നു. വൈകിട്ട് മകളുടെ മകളുടെയും നിക്കാഹുണ്ടായിരുന്നു. വീട്ടിലെത്തിയവരെയെല്ലാം സ്വീകരിക്കുകയും എല്ലാ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബേക്കൂരിലെ പരേതരായ അബ്ദുര്‍ റഹ് മാന്‍- മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ മിറയം. മറ്റു മക്കള്‍: അബ്ദുര്‍ റഹ് മാന്‍ (മദീന), മുഹമ്മദ് (ഖത്തര്‍), മൊയ്തു (ഉപ്പള സി എം ട്രാവല്‍സ് ഉടമ), കബീര്‍ (മക്ക), ബിലാല്‍ (മക്ക), ആമിന. മരുമക്കള്‍: ആമിന, റബീഅ, ഹസീന, അസ്മീന, പരേതനായ ഹക്കീം. മൃതദേഹം ബേക്കൂര്‍ രിഫാഇയ്യ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സമസ്ത കേന്ദ്ര മുശാവറാംഗം എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് പാത്തൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, ശാഫി സഅദി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Marriage, Obituary, Father, Kerala Muslim Jama-ath, Vice President, Father died in Son's marriage day.