ഒരു വയസുള്ള കുട്ടിയെയും കൊണ്ട് പിതാവ് കുളത്തില്‍ ചാടി; തിരച്ചിലിനൊടുവില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി
Sep 12, 2017, 20:30 IST
ചെര്‍ക്കള: (www.kasargodvartha.com 12/09/2017) ഒരു വയസുള്ള കുട്ടിയെയും കൊണ്ട് പിതാവ് കുളത്തില്‍ ചാടി മരിച്ചു. നാരംപാടി പുണ്ടൂരിലെ മുഹമ്മദ് കുഞ്ഞി എന്ന മമ്മിഞ്ഞി(33)യാണ് മകന്‍ അഷ്‌റഫിനെയും കൊണ്ട് കുളത്തില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. മരിച്ച മുഹമ്മദ് കുഞ്ഞിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയപ്പെടുന്നു. രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുഞ്ഞിന്റെയും പിതാവിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ പടുപ്പ് അബ്ദുല്‍ ഖാദര്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ് മുഹമ്മദ് കുഞ്ഞി. ഭാര്യ: ജമീല. സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, മൊയ്തീന്‍, ആഇശ, മൈമൂന, സഫിയ
വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് കുളത്തിന് സമീപം തടിച്ചുകൂടിയത്. കഴിഞ്ഞ ഒന്നരാഴ്ചയ്ക്കിടെ 14 പേരാണ് കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലുമായി മുങ്ങിമരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Drown, Kasaragod, Death, Obituary, Top-Headlines, News, Cherkala, Narampady, Pundoor.