city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ലീഗ് നേതാവും സഹോദരിയും മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

കാസര്‍കോട്: കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ലീഗ് നേതാവും സഹോദരിയും മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് മാളിക ഹൗസിലെ പരേതനായ എ.ഐ. അബ്ദുല്ലയുടെ മകന്‍ എ.എ. ഇബ്രാഹിം മാളിക (48), സഹോദരി മൊഗ്രാലിലെ എം.സി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ (45) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവരുടെ മാതാവ് ദൈനബി (74), സുഹറയുടെ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി (52) എന്നിവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹറയുടെ മകള്‍ ജുമൈല (14) മരിച്ച ഇബ്രാഹിമിന്റെ ഭാര്യ സൈനബ (35) എന്നിവര്‍ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ലീഗ് നേതാവും സഹോദരിയും മരിച്ചു; 2 പേര്‍ക്ക് ഗുരുതരം
എ.എ. ഇബ്രാഹിം
ശനിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ കുമ്പള ദേവി ടാകീസിന് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. ഉപ്പള ബായാറില്‍ ഒരു പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് തിരിച്ച് എരിയാലിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ലീഗ് നേതാവും സഹോദരിയും മരിച്ചു; 2 പേര്‍ക്ക് ഗുരുതരം
സുഹറ
മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ മത്സ്യവിതരണ ഫെഡ് (എസ്.ടി.യു) സംസ്ഥാന ട്രഷററാണ് മരിച്ച ഇബ്രാഹിം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍, ചൗക്കി ശാഖാ മുന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ഇബ്രാഹിം കെല്ലിലെ ഗ്രേഡ് (മൂന്ന്) ജീവനക്കാരനാണ്.മരിച്ച ഇബ്രാഹിം വോളിബോള്‍ താരംകൂടിയാണ്.

സുഹറയെ കൂടാതെ ചെമ്മനാട്ടെ ഹബീബിന്റെ ഭാര്യ മറിയംബിയും ഇബ്രാഹിമിന്റെ സഹോദരിയാണ്. ഇമ്രാന്‍ (ബാംഗ്ലൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി), ഇര്‍ഫാന്‍ (ദുബൈയില്‍ എം.ബി.എ. വിദ്യാര്‍ത്ഥി) എന്നിവരാണ് സുഹറയുടെ മറ്റുമക്കള്‍.

ഗള്‍ഫിലായിരുന്ന സുഹറയുടെ ഭര്‍ത്താവ് എം.ടി. മുഹമ്മദ് കുഞ്ഞി ഏറെനാളായി ചികിത്സയിലായിരുന്നു. നാട്ടിലെത്തിയും ചികിത്സ തുടരുകയായിരുന്നു. ഇതിനിടയിലാണ് രോഗ ശാന്തിക്കായി ഉപ്പള ബായാറില്‍ പ്രാര്‍ത്ഥനയ്ക്കായി പോയത്. തിരിച്ചുവരുന്നതിനിടയിലാണ് കുടുംബം സഞ്ചരിച്ച കാര്‍ വലിയ കുഴിയിലേക്ക് മറിഞ്ഞത്.

മരിച്ച ഇബ്രാഹിമിന് മക്കളില്ല. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തളങ്കര മാലിക് ദീനാര്‍ പള്ളിയില്‍ കുളിപ്പിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സുഹറയുടെ മൃതദേഹം മൊഗ്രാല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലും ഇബ്രാഹിമിന്റെ മൃതദേഹം എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലും ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ലീഗ് നേതാവും സഹോദരിയും മരിച്ചു; 2 പേര്‍ക്ക് ഗുരുതരം

Keywords:  Accident, Death, Obituary, Muslim-league, Leader, Eriyal, Injured, Hospital, Family, Fatal accident in Kumbala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia