കാരുണ്യ ഹസ്തം നീളുന്നതിനിടെ ഫൈസൽ മോൻ യാത്രയായി: ഇശൽ ഗ്രാമം തേങ്ങലിൽ
● ചികിത്സാ സഹായത്തിനായി നാട്ടുകാർ ഫണ്ട് സ്വരൂപിച്ചിരുന്നു.
● ഉപ്പയും മൂത്ത സഹോദരനും കരൾ നൽകാൻ തയ്യാറായിരുന്നു.
● മൊഗ്രാൽ ജി വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയാണ് ഫൈസൽ മോൻ.
● ഇശൽ ഗ്രാമം എന്നറിയപ്പെടുന്ന മൊഗ്രാലിലെ വിവിധ സംഘടനകൾ അനുശോചിച്ചു.
മൊഗ്രാൽ: (KasargodVartha) മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൊഗ്രാൽ നട്പ്പളം ഹൈദ്രോസ് ജുമാമസ്ജിദിന് സമീപത്തെ ഹംസ – ഫാത്തിമ ദമ്പതികളുടെ മകൻ, മൊഗ്രാൽ ജി വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥി ഫൈസൽ മോൻ യാത്രയായി. ശനിയാഴ്ച പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു മരണം. ചികിത്സയ്ക്കായി നാട്ടുകാർ കൈകോർത്ത് ഫണ്ട് സ്വരൂപിക്കുന്നതിനിടയിലാണ് ഫൈസൽ മോൻ ലോകത്തോട് വിട പറഞ്ഞത്.
മകന് കരൾ നൽകാൻ ഉപ്പയും മൂത്ത സഹോദരൻ സവാദും തയ്യാറായിരുന്നു. ഇതിനായുള്ള പരിശോധനകളും മറ്റും നടന്നുവരികയായിരുന്നു. ഫൈസൽ മോന്റെ മരണം ഇശൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. സവാദ്, ശബാന തസ്നി, ഷാജി, ശംസു, ഷാഹി എന്നിവരാണ് സഹോദരങ്ങൾ.
ഫൈസൽ മോന്റെ നിര്യാണത്തിൽ മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് കമ്മിറ്റി, ചളിയങ്കോട് ജുമാ മസ്ജിദ് കമ്മിറ്റി, മൊഗ്രാൽ ജി വി എച്ച് എസ് എസ് പി ടി എ കമ്മിറ്റി, ദീനാർ യുവജന സംഘം, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ, റെഡ് സ്റ്റാർ ക്ലബ് എന്നിവർ അനുശോചിച്ചു.
ഈ വാർത്ത ഷെയർ ചെയ്ത് അനുശോചനം രേഖപ്പെടുത്തുക.
Article Summary: Plus Two student Fasal Mon from Mogral, Kasaragod, died while awaiting liver transplant surgery.
#FaisalMon #Mogral #KasaragodVartha #LiverTransplant #Tribute #KeralaNews






