കുടുംബ വഴക്ക്: കര്ഷകന് ജീവനൊടുക്കി
Apr 27, 2012, 15:30 IST
വെള്ളരിക്കുണ്ട്: കുടുംബ വഴക്കിനെ തുടര്‍ന്ന് കര്ഷകന് വിഷം കഴിച്ച് ജീവനൊടുക്കി. ബളാല്‍ മുത്തപ്പന് മലയിലെ കെ ഡി തോമസാണ് (57) ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് തോമസിനെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തോമസിനെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മദ്യത്തിന് അടിമയായ തോമസ് ഇന്നലെ രാത്രി വീട്ടുകാരുമായി വഴക്ക് കൂടിയിരുന്നു. ഇതിനു ശേഷമാണ് തോമസ് കിടപ്പുമുറിയില്‍ കയറി വിഷം കഴിച്ചത്. തോമസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൂത്ത മകന് ഗള്‍ഫിലാണ്. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ് നടത്തിയ മൃതദേഹം പോസ്റുമാര്ട്ടത്തിനായി ജില്ലാശുപത്രിമോര്ച്ചറിയിലേക്ക് മാറ്റി.
Keywords: Farmer, Suicide, Vellarikundu, Kasaragod