കര്‍ഷകനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
Jul 13, 2012, 12:38 IST
കാസര്‍കോട് : കര്‍ഷകനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ പുണ്യം കണ്ടത്തെ എം. കുഞ്ഞമ്പു-കാര്‍ത്യാണി ദമ്പതികളുടെ മകന് കുഞ്ഞികേളുവിനെ(50)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ വീട്ടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തിലാണ് കുഞ്ഞിക്കേളുവിനെ മാതാവ് കാര്‍ത്യാണി അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രണ്ട് വര്‍ഷം മുമ്പ് ആദ്യഭാര്യ വിദ്യാനഗറിലെ സുജാത മരിച്ചതിനു ശേഷം ഇദ്ദേഹം മാനസികമായി തകര്‍ന്നിരുന്നു. അടുത്തിടെ ഗള്‍ഫില്‍ വിനോദയാത്രയ്ക്ക് പോയി തിരിച്ചെത്തിയതായിരുന്നു. അംബികയാണ് ഇപ്പോഴത്തെ ഭാര്യ. ആദര്‍ശ്, അശ്വിന് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: പത്മിനി, ശ്രീധരന്, വിശ്വനാഥന്.

Keywords: Kasaragod, Suicide, Obituary, Old man, Farmer, Kuttikol,