ടാപ്പിംഗ് തൊഴിലാളി ആത്മഹത്യ ചെയ്തു
May 21, 2012, 11:30 IST
ചിറ്റാരിക്കാല്‍: കുട്ടികളില്ലാത്ത മനോവിഷമംമൂലം റബര്‍ ടാപ്പിംഗ് തൊഴിലാളി ആത്മഹത്യചെയ്തു. പാലാവയല് ഇളയിടത്ത് നിരത്തുംതട്ടയിലെ കുഞ്ഞിരാമനാണ് (46) ജീവനൊടുക്കിയത്. ഞായറാഴ്ച വൈകുന്നേരമാണ് കുഞ്ഞിരാമന് വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഉടന്‍തന്നെ വീട്ടുകാര്‍ കയര്‍ അറുത്ത് മാറ്റി കുഞ്ഞിരാമനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാകാത്തതില്‍ കുഞ്ഞിരാമന് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാകാത്തതില്‍ കുഞ്ഞിരാമന് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Suicide, Obituary, Chittarikkal, Kasaragod