കര്‍ഷകന്‍ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍
Feb 1, 2018, 17:15 IST
മുള്ളേരിയ: (www.kasargodvartha.com 01.02.2018) കര്‍ഷകനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക കൊട്ടംകുഴിയില്‍ താമസിക്കുന്ന വിശ്വംഭരനെ (55)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും തോട്ടത്തിലേക്ക് ഇറങ്ങിയതായിരുന്നു. ഉച്ചയ്ക്ക് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവരുന്നതിനിടെയാണ് തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വിശ്വംഭരന്‍ എട്ടുവര്‍ഷം മുമ്പാണ് കൊട്ടംകുഴിയിലേക്ക് എത്തിയത്. ദേലംപാടിയിലും താമസിച്ചിരുന്നു.
ഭാര്യ: രാധ. മക്കള്‍: സുബിന്‍, സുമി (വനിതാ കോണ്‍സ്റ്റബിള്‍, ബേഡകം പൊലീസ് സ്റ്റേഷന്‍). മരുമകന്‍: പത്മനാഭന്‍. സഹോദരങ്ങള്‍: മിനി, ശാരദ, തങ്കമണി, രവി, കുഞ്ഞിരാമന്‍, ചന്ദ്രന്‍. മരണ കാരണം വ്യക്തമായിട്ടില്ല.
Keywords: Kasaragod, Kerala, news, Mulleria, Death, Obituary, farmer, Farmer found dead in Rubber plantation < !- START disable copy paste -->
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വിശ്വംഭരന്‍ എട്ടുവര്‍ഷം മുമ്പാണ് കൊട്ടംകുഴിയിലേക്ക് എത്തിയത്. ദേലംപാടിയിലും താമസിച്ചിരുന്നു.
ഭാര്യ: രാധ. മക്കള്‍: സുബിന്‍, സുമി (വനിതാ കോണ്‍സ്റ്റബിള്‍, ബേഡകം പൊലീസ് സ്റ്റേഷന്‍). മരുമകന്‍: പത്മനാഭന്‍. സഹോദരങ്ങള്‍: മിനി, ശാരദ, തങ്കമണി, രവി, കുഞ്ഞിരാമന്‍, ചന്ദ്രന്‍. മരണ കാരണം വ്യക്തമായിട്ടില്ല.
Keywords: Kasaragod, Kerala, news, Mulleria, Death, Obituary, farmer, Farmer found dead in Rubber plantation