കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍
Jan 15, 2016, 11:14 IST
പെര്‍ള: (www.kasargodvartha.com 15/01/2016) കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള ഗോളിത്തടുക്കയിലെ ജോയ്‌സി(55) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലക്ഷക്കണക്കിനു രൂപ വായ്പയെടുത്ത് ബന്ധുക്കളുടെയും മറ്റും സ്ഥലങ്ങളില്‍ ജോയ്‌സ് റബ്ബര്‍ കൃഷി ഇറക്കിയിരുന്നു. എന്നാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ജോയ്‌സ് വിഷമത്തിലായിരുന്നു.
കോട്ടയം സ്വദേശിയായ ജോയ്‌സ് 25 വര്‍ഷം മുമ്പാണ് പെര്‍ളയിലെത്തിയത്. ഭാര്യ: ബീന. മക്കള്‍: ജ്യോത്സ്‌ന, ജോസ്‌നി, ജോസിമ. സഹോദരങ്ങള്‍: തങ്കമണി, ലിസി, കുഞ്ഞിമോന്‍ ഷാജി.
കോട്ടയം സ്വദേശിയായ ജോയ്‌സ് 25 വര്‍ഷം മുമ്പാണ് പെര്‍ളയിലെത്തിയത്. ഭാര്യ: ബീന. മക്കള്‍: ജ്യോത്സ്‌ന, ജോസ്‌നി, ജോസിമ. സഹോദരങ്ങള്‍: തങ്കമണി, ലിസി, കുഞ്ഞിമോന്‍ ഷാജി.
Keywords: Perla, kasaragod, Kerala, Death, Obituary, Farmer found dead hanged.