കടബാധ്യത: കര്‍ഷകന്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 25, 2016, 08:32 IST
ബന്തടുക്ക: (www.kasargodvartha.com 25/02/2016) കടബാധ്യതയെ തുടര്‍ന്ന് മനോവിഷമത്തില്‍ കഴിയുകയായിരുന്ന കര്‍ഷകനെ ആള്‍താമസമില്ലാത്ത വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മാണിമൂല പനംകുണ്ടിലെ രാമചന്ദ്രന്‍ നായരെയാണ് (61) അടുത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടില്‍ നടത്തിയ തെയ്യംകെട്ട് കാണാന്‍ പോകുന്നുവെന്നുപറഞ്ഞ് ബുധനാഴ്ച രാവിലെയാണ് രാമചന്ദ്രന്‍ നായര്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വൈകുന്നേരം രാമചന്ദ്രന്‍ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കാര്‍ഷികവിളകളുടെ വിലയിടിവും മറ്റും കാരണം രാമചന്ദ്രന്‍ നായര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. ഓമനയാണ് ഭാര്യ.

Keywords: Bandaduka, Kasaragod, Obituary, Kerala, Farmer found dead hanged