റബ്ബര്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍
Sep 8, 2016, 10:17 IST
ബേഡകം: (www.kasargodvartha.com 08/09/2016) റബ്ബര്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മാനടുക്കം കാവടിയില്‍ വിക്രമനാണ് (50) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് വീടിനു തൊട്ടടുത്തുള്ള പറമ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. രാവിലെ വീട്ടില്‍ നിന്നും ഭാര്യ വിലാസിനിയോട് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് പുറപ്പെട്ടതാണ്. വൈകി ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് തൊട്ടടുത്ത പറമ്പിലെ റബ്ബര്‍ മരത്തില്‍ വിക്രമനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തീക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് സൂചിപ്പിച്ചു. നാല് മാസം മുമ്പാണ് മകളുടെ വിവാഹം നടത്തിക്കൊടുത്തത്. ബേഡകം പോലീസ് മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്കള്‍: അശ്വതി കെ വി, ആതിര കെ വി, അനില്‍ കെ വി. മരുമക്കള്‍: സുരേഷ്, അനില്‍. സഹോദരങ്ങള്‍: ചന്ദ്രിക, രാജു, ലക്ഷമണന്‍. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ സ്വദേശത്തേക്ക് കൊണ്ടുപോയി.
Keywords : Farmer, Death, Obituary, House, Missing, Bedakam, Vikraman.