city-gold-ad-for-blogger

പരുന്ത് കൂടിളക്കി; കടന്നല്‍ക്കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

ബന്തടുക്ക: (www.kasargodvartha.com 25/02/2015) പരുന്ത് കൂട് ഇളക്കിയതിനെതുടര്‍ന്ന് ഗൃഹനാഥന്‍ കടന്നല്‍ക്കുത്തേറ്റ് മരിച്ചു. മുന്നാട് എടമ്പൂരടിയിലെ ആര്‍. ചന്ദ്രന്‍ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച കടയിലേക്ക് സാധനം വാങ്ങാന്‍ പോകുമ്പോഴാണ് കൂട്ടമായെത്തിയ കടന്നലുകള്‍ ചന്ദ്രനെ അക്രമിച്ചത്. മരത്തിന്റെ മുകളിലുള്ള കടന്തല്‍കൂട് പരുന്ത് ഇളക്കിയതിനെതുടര്‍ന്നാണ് കടന്നലുകള്‍ പുറത്തിറങ്ങിയത്.

ആസ്ത്മാ രോഗികൂടിയായ ചന്ദ്രന്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തളര്‍ന്നുവീണു. എന്നിട്ടും കടന്നല്‍കൂട്ടം ആക്രമണം തുടരുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചന്ദ്രനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അവരേയും കടന്നല്‍കൂട്ടം അക്രമിച്ചു. പിന്നീട് അയല്‍ക്കാരും വീട്ടുകാരും ചേര്‍ന്ന് മഴക്കോട്ടും തൊപ്പിയും ധരിച്ച് പന്തം ഉപയോഗിച്ച് കടന്നലുകളെ അകറ്റിയശേഷം ചന്ദ്രനെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രക്ഷാ പ്രവര്‍ത്തനത്തിനിടെ കടന്നല്‍കുത്തേറ്റ് പരിക്കേറ്റ ജാനകിയെ മുന്നാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്കുമാര്‍, സി. ചന്ദ്രന്‍ എന്നിവര്‍ക്കും പരിക്കേറ്റു. കടന്നല്‍ക്കൂട് നാട്ടുകാര്‍ പിന്നീട് തീയിട്ട് നശിപ്പിച്ചു. ഭാര്യ: യശോദ. മക്കള്‍: ഹരീഷ്, അശ്വതി. മരുമകന്‍: ശ്രീജിത്ത്.
പരുന്ത് കൂടിളക്കി; കടന്നല്‍ക്കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keyword:  Obituary, Kasaragod, Kerala, Death, Bandaduka, R. Chandran, Honey Bee, Chandran.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia