പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു
Jul 9, 2018, 09:49 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.07.2018) പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. വോര്‍ക്കാട്ടിയിലെ ഗണപതി ഭട്ട് (72) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പൂപറിക്കാനായി തോട്ടത്തില്‍ പോയ ഗണപതി ഭട്ട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ കുടുങ്ങി ഷോക്കേറ്റ് മരിക്കുകയായിരുന്നു.
തോട്ടത്തിലേക്ക് പോയ ഗണപതിഭട്ടിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് പോയപ്പോഴാണ് വൈദ്യുതി കമ്പിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വൈദ്യുതി ഓഫീസിലേക്ക് വിളിച്ച് വൈദ്യുതി ഓഫ് ചെയ്ത ശേഷം ഗണപതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷോക്കേറ്റ കാര്യം മാത്രമേ തങ്ങളെ അറിയിച്ചിരുന്നുള്ളൂവെന്നും, മരിച്ച വിവരം അറിഞ്ഞില്ലെന്നും അസി. എഞ്ചിനീയര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Death, Obituary, Electricity, Shock, Farmer died after electrocuted
< !- START disable copy paste -->