കര്‍ഷകനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Mar 12, 2012, 12:54 IST
കാസര്‍കോട്: കര്‍ഷകനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്കയിലെ മാധവന്‍ നായരെ(75)യാണ് ഞായറാഴ്ച വൈകിട്ട് വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് കുളത്തില്‍ കുളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയതായിരുന്നു. ഏറെ വൈകിട്ടും കാണാത്തതിനാല്‍ അന്വേഷിച്ച് ചെന്നപ്പോള്‍ ചെരുപ്പും വസ്ത്രവും കുളത്തിന് കരയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സാവിത്രി. മക്കള്‍: പീതാംബരന്‍, ശോഭ(അധ്യാപിക), രാമകൃഷണന്‍, കുമാര്‍(സൊസൈറ്റി ക്ലാര്‍ക്ക്), വിജയന്‍, സുകുമാരന്‍. മരുമക്കള്‍: ശാന്ത, ഗോപിനാഥ്(അധ്യാപകന്‍), ചന്ദ്രിക(അധ്യാപിക), അനിത. സഹോദരങ്ങള്‍: ദാമോദരന്‍, പ്രഭാകരന്‍, നാരായണന്‍, ലക്ഷ്മി, ഭാര്‍ഗവി, നാരായണി, ശാരദ, ശ്രീമതി.
Keywords: farmer, Obituary, Kasaragod
Keywords: farmer, Obituary, Kasaragod