city-gold-ad-for-blogger
Aster MIMS 10/10/2023

K G Jayan | പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന്‍ അന്തരിച്ചു

Famous musician K G Jayan passed away, K G Jayan, Passed Away, Died, Obituary

*തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. 

*നടന്‍ മനോജ് കെ ജയന്‍ മകനാണ്.

*ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികള്‍ നടത്തിയിരുന്നു. 

കൊച്ചി: (KasargodVartha) പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. 60 വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ ഈണം പകര്‍ന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്. 

ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ജയവിജയ എന്ന പേരില്‍ നിരവധി കച്ചേരികള്‍ നടത്തുകയും ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. സിനിമ ഭക്തി ഗാനങ്ങളിലൂടെ കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞന്‍ കൂടിയായിരുന്നു കെ ജി ജയന്‍. 

ധര്‍മശാസ്താ, നിറകുടം, സ്‌നേഹം , തെരുവുഗീതം തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുണ്ട് ജയവിജയ. 1988ല്‍ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയന്‍ സംഗീത യാത്ര തുടര്‍ന്നു.

2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അകാഡമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

കാരാപ്പുഴ ഗവ. എല്‍പി സ്‌കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂര്‍ണമായും ജയന്‍ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയില്‍ കടമ്പൂത്തറ മഠത്തില്‍ വൈദികാചാര്യ കെ ഗോപാലന്‍ തന്ത്രിയുടെയും പി കെ നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ വി കെ സരോജിനി (മുന്‍ സ്‌കൂള്‍ അധ്യാപിക). മറ്റൊരു മകന്‍: ബിജു കെ ജയന്‍. മരുമക്കള്‍: പ്രിയ ബിജു, ആശ മനോജ്.
 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia