city-gold-ad-for-blogger
Aster MIMS 10/10/2023

പ്രശസ്ത കന്നഡ സാഹിത്യകാരൻ എ നരസിംഹ ഭട്ട് അന്തരിച്ചു; വിടവാങ്ങിയത് 33 വർഷം കാസർകോട് ഗവ. സ്‌കൂളിൽ അറിവ് പകർന്ന ഗുരുനാഥൻ

കാസർകോട്: (www.kasargodvartha.com 19.02.2022) പ്രശസ്ത കന്നഡ സാഹിത്യകാരൻ കാസർകോട് കോട്ടക്കണ്ണിയിലെ എ നരസിംഹ ഭട്ട് (91) അന്തരിച്ചു. പുലർചെ രണ്ട് മണിയോടെയായിരുന്നു മരണം സംഭവിച്ചത്. കവിത, കഥ, നാടകം, വിവർത്തനം എന്നീ ശാഖകളിലായി 33 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കന്നഡ, തുളു, ഇൻഗ്ലീഷ് ഭാഷകളിലെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്.
                     
പ്രശസ്ത കന്നഡ സാഹിത്യകാരൻ എ നരസിംഹ ഭട്ട് അന്തരിച്ചു; വിടവാങ്ങിയത് 33 വർഷം കാസർകോട് ഗവ. സ്‌കൂളിൽ അറിവ് പകർന്ന ഗുരുനാഥൻ

ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട് വാൾ താലൂകിൽ 1931 ആഗസ്റ്റ് 20 നായിരുന്നു ജനനം. പിന്നീട് താമസം കാസർകോട്ടേക്ക് മാറ്റുകയായിരുന്നു. സെന്റ് ജോസഫ്സ് ഹൈസ്കൂൾ ബജ്പെ, മുനിസിപൽ ഹൈസ്കൂൾ ഹോസ്പേട്, സെന്റ് മൈകിൾസ് ഹൈസ്കൂൾ മടിക്കേരി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. തുടർന്ന്

കാസർകോട് ഗവ. ഹയർ സെകൻഡറി സ്കൂളിൽ 33 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം . പ്രധാനാധ്യാപക തസ്തികയിലിരിക്കെയാണ് വിരമിച്ചത്. കർണാടക സർകാരിന്റെ കും വെ പു ഭാഷാഭാരതി അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഡിവിജിയുടെ മങ്കു തിമ്മന കഗ്ഗ, മറുളമുനിയ കഗ്ഗ, ഗോവിന്ദ പൈയുടെ ഗൊൽഗോത്ത, വൈശാഖി തുടങ്ങിയ കവിതകൾ ഇൻഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. വേദാന്ത പ്രവേശന, മിർദാന മന്ത്രപുസ്തക, ജ്ഞാനപ്പാന തുടങ്ങിയവ കൃതികളാണ്. അടുത്തിടെ അദ്ദേഹത്തിന്റെ മുഴുവൻ കൃതികളും കാസർകോട് ജില്ലാ ലൈതുടങ്ങിയ ബ്രറി യ്ക്ക് കൈമാറിയിരുന്നു. സംസ്കാരം രാവിലെ 10 മണിയോടെ നടന്നു.

Keywords: News, Kerala, Kasaragod, Writer, Obituary, Top-Headlines, School, Government, Teacher, Award, Book, Kannada writer, A Narasimha Bhatt, Famous Kannada writer A Narasimha Bhatt passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL