city-gold-ad-for-blogger

Four Died | അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ വെന്തുമരിച്ചു

Family of four died in Angamaly Kochi after house cathches fire, Family, Four People, Father, Mother, Children 

രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് തീ കണ്ടത്.

വീടിനകത്തെ ഒരു മുറി മാത്രമാണ് കത്തി നശിച്ചത്. 

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

കൊച്ചി: (KasargodVartha) അങ്കമാലിയില്‍ കോടതിയ്ക്ക് സമീപമുള്ള വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ബിനീഷ് (44), ഭാര്യ അനു (40), മക്കളായ ജൊവാന (8), ജെസ് വിന്‍ (6), എന്നിവരാണ് മരിച്ചത്. തീപ്പിടിത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷിച്ച് വരികയാണ്.

ശനിയാഴ്ച (08.06.2024) രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയില്‍ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീപ്പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങിയിരുന്നത്. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്. 

കുടുംബത്തിന് സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് വിവരം. ഉടന്‍തന്നെ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. അതേസമയം, ഷോര്‍ട് സര്‍ക്യൂട് സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. എല്ലാ ഭാഗങ്ങളും പൊലീസ് കൃത്യമായി അന്വേഷിച്ചുവരികയാണ്.

Deceased Family
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia