Electrocuted | വൈദ്യുതി ആഘാതമേറ്റ് ഫാബ്രികേഷൻ തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം ഹോടെൽ പുതുക്കി പണിയുന്നതിനിടെ
Updated: Apr 25, 2024, 11:37 IST
* ബുധനാഴ്ച വൈകുന്നേരം 5.30 മണിയോടെ ഉപ്പളയിലായിരുന്നു അപകടം
ഉപ്പള: (KasaragodVartha) ഹോടെൽ പുതുക്കി പണിയുന്നതിനിടെ വൈദ്യുതി ആഘാതമേറ്റ് ഫാബ്രികേഷൻ തൊഴിലാളിക്ക് ദാരുണാന്ത്യം. അടുക്കത്ത്ബയൽ ഗുഡ് ഡേ ടെംപിൾ റോഡിലെ രവി - സുജാത ദമ്പതികളുടെ മകൻ രാജേഷ് (36) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.30 മണിയോടെ ഉപ്പളയിലായിരുന്നു അപകടം.
ജനപ്രിയയിലെ അറേബ്യൻ മാക്ഷി കോ ഹോടെൽ പുതുക്കി പണിയുന്നതിനിടെയാണ് സംഭവം. രാജേഷിന്റെ ശബ്ദം കേട്ട് ഒപ്പമുണ്ടായിരുന്ന മറ്റു ജോലിക്കാർ അകത്ത് ചെന്ന് നോക്കിയപ്പോൾ നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ അശ്വിനി. ഏക മകൻ യശ്വിൻ രാജ്.