വിട പറഞ്ഞത് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക; മാധവൻ പാടിയുടെ നിര്യാണത്തിൽ കണ്ണീരോടെ പ്രവാസികൾ; സംസ്കാരം ശനിയാഴ്‌ച
Mar 5, 2021, 21:54 IST
ദുബൈ: (www.kasargodvartha.com 05.03.2021) മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു വ്യാഴാഴ്ച രാത്രി ശാർജയിൽ നിര്യാതനായ മാധവൻ പാടി. സഹജീവികളോട് കാണിച്ച സ്നേഹവും കരുതലും അത്രയേറെയായിരുന്നു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ ഓരോ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അമ്മ മരിച്ചപ്പോൾ മരണാനന്തര ചടങ്ങുകൾക്കായി മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ് അദ്ദേഹവും സഹോദരന്മാരും ചെയ്തത്.
കമ്യുണിസ്റ് ശക്തി കേന്ദ്രമായ പാടിയിലാണ് അദ്ദേഹം ജനിച്ചത്. ഇടതുപക്ഷ അനുഭാവി ആയിരുന്നപ്പോഴും രാഷ്ട്രീയ, മത ഭേദമന്യെ ഏവരുടെയും പ്രിയങ്കരനായിരുന്നു. എസ്‌എഫ്‌ഐ കാസർകോട് ഏരിയാ സെക്രടറി, ഡിവൈഎഫ്‌ഐ ചെങ്കള പഞ്ചായത്ത് സെക്രടറി, സിപിഐ എം ചെങ്കള ലോകൽ കമിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അതിനു ശേഷം പ്രവാസ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഈയടുത്താണ് ശാർജയിൽ സ്വന്തം സ്ഥാപനം ആരംഭിച്ചത്.

അറേബ്യൻ നാട്ടിലും അദ്ദേഹം തന്റെ കർമപഥം തുടർന്നു. പുരോഗമന പ്രസ്ഥാനങ്ങളിലെ സ്ഥിരം മുഖമായി മാറി. യുഎഇയിലെ കാസർകോടൻ കൂട്ടായ്‌മയായ കെസെഫിന്റെ സ്ഥാപക അംഗം, മാസ് ശാർജ സ്ഥാപക നേതാവ്, ഇൻഡ്യൻ അസോസിയേഷൻ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ കൊണ്ട് അദ്ദേഹം സജീവമായിരുന്നു. ലോക കേരള സഭയിൽ ക്ഷണിതാവുമായിരുന്നു.
പ്രമുഖ വ്യക്തികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ആകസ്‌മിക നിര്യാണം പ്രവാസി സമൂഹത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്.
പാടി മാധവന്റെ മൃതദേഹം ശനിയാഴ്‌ച നാട്ടിലെത്തിച്ച് സംസ്‌കരിക്കും. പകൽ 2.10ന് മംഗളൂരു വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം മൂന്നരയോടെ പാടി എ കെ ജി വായനശാലയിൽ പൊതുദർശനത്തിന് വയ്‌ക്കും. ശേഷം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.
Keywords: Kerala, News, Death, Remembrance, Obituary, Dubai, Madhavan Pady, Expatriates shed tears over death of Madhavan Padi.
< !- START disable copy paste -->