കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിന് പിന്നിലിടിച്ച് പരിക്കേറ്റ ഗള്‍ഫുകാരന്‍ മരിച്ചു
Jun 17, 2014, 12:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.06.2014) കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിന് പിന്നിലിടിച്ച് പരിക്കേറ്റ ഗള്‍ഫുകാരന്‍ മരിച്ചു. മുന്നാട് കുണ്ടൂച്ചിയിലെ വിവേക് കുമാറാ (24) ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ടിബി റോഡ് ജംഗ്ഷനില്‍വെച്ച് വിവേക് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്നു വിവേക് കുമാര്‍.
ഗുരുതരമായി പരിക്കേറ്റ വിവേക് മംഗലാപുരം കെ.എം.സി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൈക്കോടിച്ചിരുന്ന മുന്നാട് പനക്കുള്ളം വട്ടംതട്ടയിലെ രാജീവനും (24) മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ചയാണ് ഗള്‍ഫിലായിരുന്ന വിവേക് കുമാര്‍ നാട്ടിലെത്തിയത്. സുഹൃത്ത് ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച പാര്‍സല്‍ കാഞ്ഞങ്ങാട്ടെ വീട്ടില്‍ ഏല്‍പിച്ച് തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മംഗലാപുരത്തേക്ക് പോയിട്ടുണ്ട്.
വട്ടംതട്ടയിലെ അച്യുതന്റെയും ജനകമണിയുടെയും മകനാണ് വിവേക് കുമാര്‍. സഹോദരി വിനീത.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Obituary, Accident, KSRTC-bus, Bike-Accident, Injured, Hospital, Kerala, Accident Death.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067