Expatriate Died | കാസർകോട് സ്വദേശിയായ യുവാവ് ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
May 24, 2024, 10:24 IST
* ദേര സ്പോർട്സ് മാർകറ്റിലെ പോപുലർ ഓടോ പാർട്സ് കടയിലെ ജീവനക്കാരനായിരുന്നു.
ദുബൈ: (KasargodVartha) കാസർകോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തളങ്കര ഗവ. മുസ്ലിം സ്‌കൂളിന് സമീപം താമസിക്കുന്ന മൻസൂർ - ജുവൈരിയ്യ ദമ്പതികളുടെ മകൻ ഫർശിൻ (29) ആണ് മരിച്ചത്. ദേര സ്പോർട്സ് മാർകറ്റിൽ സ്ഥിതി ചെയ്യുന്ന പോപുലർ ഓടോ പാർട്സ് കടയിലെ ജീവനക്കാരനായിരുന്നു.
നഈഫ് റോഡിലായിരുന്നു താമസം. മാതാവും അനുജനും ദുബൈയിൽ സന്ദർശന വിസയിൽ വന്നിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഹൃദായാഘാതമെന്നാണ് നിഗമനം. അവിവാഹിതനാണ്. സഹോദരങ്ങൾ: ഫൈസാം, മാസിം.