Expatriate died | ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
ചൗക്കി: (www.kasargodvartha.com) ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ചൗക്കി ബദർ ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന ബികെ ശരീഫ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർചെയാണ് മരണം സംഭവിച്ചത്.
സഊദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ശരീഫ് നാട്ടിലെത്തിയത്. നബിദിനാഘോഷ പരിപാടിയിലും, മൊഗ്രാൽ ശാഫി ജുമാ മസ്ജിദ് ഉദ്ഘാടന വേളയിലും സജീവമായി രംഗത്തുണ്ടായിരുന്നു.
പരേതനായ സീമാൻ ബികെ മുഹമ്മദ് മൊഗ്രാൽ - ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: നസീറ. മക്കൾ: ഫാത്വിമത് സന, ഫാത്വിമത് സദ (ഇരുവരും വിദ്യാർഥിനികൾ), മറിയം ഇസ.
സഹോദരങ്ങൾ: ബികെ കലാം (സഊദി അറേബ്യ), സത്താർ, കബീർ.
ഖബറടക്കം ചൗക്കി കുന്നിൽ മസ്‌ജിദ് ഖബർസ്ഥാനിൽ.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, മീലാദ് നഗർ മീലാദ് ട്രസ്റ്റ് അനുശോചിച്ചു.
Keywords: Expatriate collapsed and died, Chowki,news,kasaragod,Obituary,Death,Saudi Arabia.
< !- START disable copy paste -->