മീന്‍പിടിക്കുന്നതിനിടെ വലയില്‍ വീണു പ്രവാസി മരിച്ചു
Jul 18, 2018, 23:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.07.2018) മീന്‍പിടിക്കുന്നതിനിടെ കാല്‍വഴുതി വീണ് പ്രവാസി മരിച്ചു. വെള്ളിക്കോത്ത് പള്ളത്തുങ്കാല്‍ സ്വദേശി കെ ബി വേണുഗോപാലന്‍(54) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നു രണ്ടുകിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറെക്കര കണികുളങ്ങര തോട്ടില്‍ വലയെറിഞ്ഞ് മീന്‍പിടിക്കുകയായിരുന്നു. കാല്‍ വഴുതിവീണ വേണുഗോപാലന്‍ വലയില്‍ കുരുങ്ങി മുങ്ങിപ്പോവുകയായിരുന്നു. ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം ബഹറൈനിലായിരുന്നു.
പരേതരായ അജാനൂര്‍ പഞ്ചായത്ത് ഓഫീസിലെ റിട്ട. എക്സിക്യൂട്ടീവ് ഓഫീസര്‍ സി എച്ച് രാമന്റെയും വെള്ളിക്കോത്ത് പി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപിക കെ ബി ശാരദയുടെയും മകനാണ്.
ഭാര്യ: ശോഭ (വെള്ളിക്കോത്ത് ഭാരത് ബീഡിതൊഴിലാളി). മക്കള്‍: ആതിര, മണികണ്ഠന്‍. സഹോദരങ്ങള്‍: ശാന്തകുമാരി (റിട്ട. പ്രഥമാധ്യാപിക, ചെര്‍ക്കള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ലീലാവതി (റിട്ട. ജില്ലാ പട്ടികജാതി ക്ഷേമവകുപ്പ് ഓഫീസര്‍), ഗീത (റിട്ട. പ്രഥമധ്യാപിക, ആയമ്പാറ യു പി സ്‌കൂള്‍), അശോക്കുമാര്‍ (നിര്‍മാണമേഖല), പുഷ്പവേണി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Obituary, Kasaragod, Expat drowned to death, KB Venugopalan
< !- START disable copy paste -->