city-gold-ad-for-blogger

ചെറുവത്തൂര്‍ മുന്‍പഞ്ചായത്ത് പ്രസിഡണ്ട് ടി പത്മിനി നിര്യാതയായി; ഉച്ചവരെ ഹര്‍ത്താലാചരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 09/03/2016) ചെറുവത്തൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൊവ്വല്‍ വടക്കുമ്പാട്ടെ ടി പത്മിനി (70) നിര്യാതയായി. ബുധനാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയായിരുന്നു അന്ത്യം. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡണ്ട് എം നാരായണന്‍ മാസ്റ്ററാണ് ഭര്‍ത്താവ്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാപ്രസിഡണ്ട്, സി പി എം തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. പത്മിനിയോടുള്ള ആദര സൂചകമായി ചെറുവത്തൂരില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിവരെ ഹര്‍ത്താല്‍ ആചരിച്ചു.

മക്കള്‍: ടി രാജീവന്‍ (ദേശാഭിമാനി, കാസര്‍കോട്), ടി മധുസൂദനന്‍, ടി രമേശന്‍, മിനി. മരുമക്കള്‍: രജനി, ശ്രീജ, രജനി, കെ വി കൃഷ്ണന്‍.
ചെറുവത്തൂര്‍ മുന്‍പഞ്ചായത്ത് പ്രസിഡണ്ട് ടി പത്മിനി നിര്യാതയായി; ഉച്ചവരെ ഹര്‍ത്താലാചരിച്ചു

Keywords:  Cheruvathur, Obituary, Kerala, Ex. Panchayat President T Pathmini passes away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia