city-gold-ad-for-blogger

മുന്‍ എം എല്‍ എ ബി.എം.അബ്ദുല്‍ റഹ്മാന്റെ ഭാര്യ സി.എം.സൈനബ ഹജ്ജുമ്മ നിര്യാതയായി

നെല്ലിക്കുന്ന്:(www.kasargodvartha.com 15/06/2018) കാസര്‍കോട് മുന്‍ എം.എല്‍.എ ബി.എം.അബ്ദുല്‍ റഹ്മാന്റെ ഭാര്യ ബങ്കരക്കുന്നിലെ ബി.എം.കമ്പൗണ്ടിലെ സി.എം.സൈനബ ഹജ്ജുമ്മ (82) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖതേ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്നു മരണം. പരേതരായ ചെമനാട് മുണ്ടാങ്കുളം പൊന്‍ചി മാഹിന്‍ ഹാജിയുടെയും പെരുമ്പള മാളിയേക്കല്‍ മറിയുമ്മയുടെയും മകളാണ്.

മക്കള്‍: ബി.എ.മഹ്മൂമൂദ് ( ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ട് ഇന്റര്‍നാഷനല്‍ ദുബൈ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍), ബി.എ.മാഹിന്‍ (ദബൈ), ബി.എ.നസിയ, ബി.എ അഷ്‌റഫ് (ബിസിനസ് കാസര്‍കോട്), ബി.എ. സാഹിന, മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കാടങ്കോട്,(എം.ഐ.എസ്, ലാംപറല്‍ .ദുബൈ), കൊളങ്കര അബ്ബാസ് നെല്ലിക്കുന്ന് (ദുബൈ) മൈമുന എതിര്‍ത്തോട്, സുബൈദ വിദ്യാനഗര്‍, സമീറ തളങ്കര, സഹോദരങ്ങള്‍: സി.എം.മുഹമ്മദലി, സി.എം.ബഷീര്‍ സി.എം., ഖദീജ, സി.എം.സാറാബി, സി.എം ജമീല, പരേതരായ സി.എം.ബീഫാത്തിമ, സി.എം സുബൈദ. മരണ വിവരമറിഞ്ഞ് ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ വീട്ടിലെത്തി. ഖബറടക്കം വെളളിയാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടന്നു.

മുന്‍ എം എല്‍ എ ബി.എം.അബ്ദുല്‍ റഹ്മാന്റെ ഭാര്യ സി.എം.സൈനബ ഹജ്ജുമ്മ നിര്യാതയായി


മന്ത്രി ഇ ചന്ദ്രശേഖരന്‍, എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു തുടങ്ങി നാടിന്റെ നാനതുറകളില്‍ നിന്നും നൂറുകണക്കിനാളുകള്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Death, Obituary,Ex MLA Abdul Rahman's wife CM Sainba Hajjuma passed away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia