ബസ് ബൈക്കിലിടിച്ച് അബോധാവസ്ഥയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു
Sep 27, 2012, 18:20 IST
നീലേശ്വരം: ബസ് ബൈക്കിലിടിച്ച് അബോധാവസ്ഥയില്‍ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിമുക്തഭടന്‍ മരണപ്പെട്ടു. നീലേശ്വരം അനന്തംപള്ളയിലെ അബ്ദുല്ല (65)യാണ് വ്യാഴാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ മരണപ്പെട്ടത്.
2012 ആഗസ്ത് 18 ന് വൈകുന്നേരം പടന്നക്കാട് തോട്ടം ജംഗ്ഷനിലാണ് അപകടമുണ്ടായത്. അബ്ദുല്ല ഓടിച്ചു പോവുകയായിരുന്ന ബൈക്കിന് പിറകില്‍ കാഞ്ഞങ്ങാട്-കാക്കടവ് റൂട്ടിലോടുന്ന ശ്രീവിനായക ബസിടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ അബ്ദുല്ലയെ തലക്ക് മാരകമായി ക്ഷതമേറ്റ നിലയില്‍ ആദ്യം ജില്ലാശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. അബോധാവസ്ഥയിലായ അബ്ദുല്ല ആഴ്ചകളോളം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും പതിമൂന്ന് ദിവസം മുമ്പാണ് അബ്ദുല്ലയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം അബ്ദുല്ല ബിസിനസ് നടത്തി വരികയായിരുന്നു. ഭാര്യയും മക്കളുമുണ്ട്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Nileshwaram, Ex military man, Accident, Bus, Bike, Dead, Kerala, Malayalam news