Obituary | മുൻ കോടതി ജീവനക്കാരൻ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
തൃക്കരിപ്പൂർ: (KasaragodVartha) ഹൊസ്ദുർഗ് കോടതിയിലെ മുൻ ജീവനക്കാരനായ കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കർ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. എടാട്ടുമ്മൽ സുഭാഷ് ക്ലബ് പ്രസിഡണ്ടായിരുന്ന എടാട്ടുമ്മലിലെ ടി ദാമോദരൻ പണിക്കർ (62) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 6.30 മണിയോടെയായിരുന്നു സംഭവം.
പ്രഭാത സവാരിക്കിടയിൽ നെഞ്ചുവേദനയെ തുടർന്ന് തൃക്കരിപ്പൂർ ലൈഫ് കെയർ ആശുപത്രിയിൽ നടന്നെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തേ ഹൃദ്രോഗത്തിന് ചികിത്സ നടത്തിയിരുന്നു.
പരേതരായ പൊക്കൻ - ചിരി ദമ്പതികളുടെ മകനാണ്. ഭാര്യ സുശീല കുഞ്ഞിമംഗലം. മക്കൾ: അശ്വതി, ആതിര, രേവതി. മരുമക്കൾ: അഡ്വ. അമിത്ത് ആക്കോട്ട്, ഷാജു നീലേശ്വരം (വ്യാപാരി), ധനേഷ് (കുവൈറ്റ്). സഹോദരങ്ങൾ: ഭരതൻ, ശാരദ, ജാനകി, നാരായണി, കാർത്യായനി, പരേതരായ കണ്ണൻ, തമ്പായി. വൈകീട്ട് അഞ്ചു മണിയോടെ എടാട്ടുമ്മൽ സുഭാഷ് ക്ലബിൽ പൊതുദർശനത്തിന് വെച്ച ശേഷം സമുദായ ശ്മശാനത്തിൽ സംസ്‌കാരം നടത്തും.