എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Oct 17, 2012, 18:13 IST
വിവരമറിഞ്ഞ് നീലേശ്വരം എസ് ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ കിടപ്പ് മുറിയില്‍ നിന്നും ശാരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
'ഞാന്‍ എല്ലാവരെയും ചതിച്ചു ഇനി ഞാന്‍ എന്നെ ചതിക്കുന്നു' എന്ന് ഇംഗ്ലീഷില്‍ കുറിപ്പെഴുതി വെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചീമേനി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിനിയായ ശാരി കിഴക്കന്‍ കൊഴുവലിലെ മാതാവിന്റെ തറവാട് വീട്ടില്‍ താമസിച്ചുവരികയായിരുന്നു. പിതാവ് രാധാകൃഷ്ണന്‍ ബാംഗ്ലൂരിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. സഹോദരി ശാന്തിനി നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയാണ്.
Keywords: Engineering, Students, Suicide, Nileshwaram, Kasaragod, Kerala, Malayalam news