Accidental Death | ഓടുന്ന കാറിന്റെ വാതിലില്‍ ഇരുന്ന് വീഡിയോ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
രാജപുരം: (KasargodVartha) ഓടുന്ന കാറിന്റെ വാതിലില്‍ ഇരുന്ന് പുറത്തേക്ക് തലയിട്ട് വീഡിയോ (Video) എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ ഭിത്തിയിലിടിച്ച് എന്‍ജിനീയറിങ് (Engineering) വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്താണ് (Ranipuram) അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സൂറത്കല്‍ എന്‍ഐടിയിലെ (Surathkal NIT) വിദ്യാര്‍ഥിയും സൂറത്കല്‍ റായ്ച്ചൂര്‍ സ്വദേശിയായ സഹീറുദ്ദീന്റെ മകനുമായ അരീബുദ്ദീന്‍ (21) ആണ് മരിച്ചത്.
ഇവര്‍ ശനിയാഴ്ച (17.08.2024) രാവിലെയാണ് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി റാണിപുരത്തെത്തിയത്. വഴിമധ്യേ രാവിലെ 9 മണിയോടെ കാറിന്റെ വാതിലിന്റെ ഗ്ലാസ് താഴ്ത്തി, തല പുറത്തിട്ട് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് ഒപ്പമുണ്ടായ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ഓടികൂടിയ പ്രദേശവാസികളോട് വെളിപ്പെടുത്തിയത്.
⭕⭕സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ കാറിന്റെ വാതിലില്‍ ഇരുന്ന് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ അപകടം; എന്‍ജിനീയറിംഗ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം pic.twitter.com/QDhg9uPnbI
— Kasargod Vartha (@KasargodVartha) August 17, 2024
പെരുതടി അങ്കണവാടിക്ക് സമീപം ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ ശ്രദ്ധതെറ്റി റോഡരികിലെ വെള്ളം ഒഴുകിപോകുന്ന കുഴിയിലേക്കും പിന്നീട് സൈഡ് ഭിത്തിയിലേക്കും അമര്‍ന്നു പോകുകയായിരുന്നു. തലയും കഴുത്തും ഒടിഞ്ഞ് അരീബുദ്ദീന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുഴിയില്‍വീണ കാറിനെ പെട്ടെന്ന് പുറത്തെടുക്കാനും കഴിഞ്ഞില്ല.
ശബ്ദം കേട്ട് ഓടികൂടിയ പ്രദേശവാസികള്‍ കാര്‍ മറിച്ചിട്ടാണ് വിദ്യാര്‍ഥിയെ പുറത്തെടുത്തത്. വിവരം അറിഞ്ഞെത്തിയ രാജപുരം പൊലീസ് മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് സഹപാഠികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് അരീബുദ്ദീന്‍റെ ബന്ധുക്കള്‍ സൂറത്ത്കല്ലില്‍നിന്നും കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
#KeralaAccident #CarCrash #EngineeringStudent #Ranipuram #RIP #SafetyFirst #Tragedy