city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍­പ­റ­മ്പി­ലെ എ­ഞ്ചി­നീ­യര്‍ എ. മു­ഹമ്മദ് ബ­ഷീര്‍ നി­ര്യാ­ത­നായി

മേല്‍­പ­റ­മ്പി­ലെ എ­ഞ്ചി­നീ­യര്‍ എ. മു­ഹമ്മദ് ബ­ഷീര്‍ നി­ര്യാ­ത­നായി
മേല്‍­പറമ്പ്: പി.ഡ­ബ്ലു.ഡി അ­സി.എ­ക്‌സി­ക്യൂ­ട്ടീ­വ് എ­ഞ്ചി­നീ­യര്‍ എ. മു­ഹമ്മദ് ബ­ഷീര്‍(54) നി­ര്യാ­ത­നാ­യി. അ­സുഖ­ത്തെ തു­ടര്‍­ന്ന് മം­ഗ­ലാ­പു­രം യേ­ന­പോ­യ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രുന്നു. ഞാ­യ­റാഴ്ച രാ­വി­ലെ പ­ത്ത­ര­മണി­യോ­ടെ ആ­ശു­പ­ത്രി­യില്‍ വെ­ച്ചാ­യി­രു­ന്നു അ­ന്ത്യം.

പി.ഡ­ബ്ലു.ഡി കാസര്‍­കോ­ട് ഡി­വി­ഷ­നില്‍ റോ­ഡ്‌­സ് ആന്റ് ബ്രി­ഡ്ജ­സ് ഡി­പ്പാര്‍­ട്ട്‌­മെന്റില്‍ എ­ഞ്ചി­നീ­യ­റാ­യ ബ­ഷീര്‍ ദീര്‍­ഘ­കാ­ല­മായി പ­ട­ന്ന­ക്കാ­ട് വീ­ടുവെച്ച് താ­മ­സി­ച്ചു­വ­രി­ക­യാ­യി­രുന്നു. ഭാര്യ: താഹി­റ മേല്‍­പ­റമ്പ്. മക്കള്‍: ശ­ബാ­ന, ശാ­ന(ഓഡി­യോ­ള­ജി­സ്­റ്റ്-മം­ഗ­ലാ­പു­രം), ബാ­സി­ത്(എ­ഞ്ചി­നീ­യ­റിം­ഗ് വി­ദ്യാര്‍­ഥി-കര്‍­ണാ­ടക). മ­രു­മ­ക്കള്‍: മു­സ­മ്മില്‍ ഉ­പ്പ­ള(ജ­പ്പാന്‍), ഫര്‍­ഷാ­ദ് മാ­ങ്ങാ­ട്.

സ­ഹോ­ദ­രങ്ങള്‍: സു­ഹ­റ, ഡോ. റാഫി, അ­ബ്ദുല്‍ മ­ജീ­ദ്(ദുബൈ), ഡോ. റൗ­ഫ്(ല­ണ്ടന്‍), മന്‍­സൂര്‍(ഷാര്‍­ജ-ക­സ്റ്റം­സ്). മൃ­ത­ദേ­ഹം മം­ഗ­ലാ­പുര­ത്ത് നി­ന്ന് പ­ട­ന്ന­ക്കാ­ട്ടെ വീ­ട്ടി­ലെ­ത്തി­ച്ച് വൈ­കീ­ട്ടോടെ മേല്‍­പറ­മ്പ് ജു­മാ­മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ട­ക്കും.

Keywords: Engineer, A.Mohammed Basheer, Obituary, Melparamba, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia