city-gold-ad-for-blogger

21 വര്‍ഷം ശരീരവളര്‍ച്ചയില്ലാതെ കിടക്കപ്പായയില്‍ ദുരിതം അനുഭവിച്ച ഫര്‍വാന്‍ യാത്രയായി

മുള്ളേരിയ: (www.kasargodvartha.com 16/08/2016) എഴുന്നേറ്റു നടക്കുമെന്ന മാതാവിന്റെ പ്രതീക്ഷകള്‍ക്ക് കാത്തുനില്‍ക്കാതെ 21 വര്‍ഷം ശരീരവളര്‍ച്ചയില്ലാതെ കിടക്കപ്പായയില്‍ ദുരിതം അനുഭവിച്ച ഫര്‍വാന്‍ യാത്രയായി. എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആദൂര്‍ പള്ളത്തെ അബൂബക്കര്‍- സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫര്‍വാനാ (21)ണ് മരണത്തിന് കീഴടങ്ങിയത്.

വലിപ്പ കുറവോടെയായിരുന്നു ഫര്‍വാന്‍ ജനിച്ചത്. പ്രായമാകുന്നതോടെ വലുപ്പകുറവ് മാറുമെന്നും സാധാരണപോലെയാകുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വയസ് കൂടിയതല്ലാതെ ശരീര വളര്‍ച്ചയുണ്ടായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ മംഗളൂരുവിലെയും പരിയാരത്തെയും ആശുപത്രികളില്‍ പലവട്ടം ചികിത്സനടത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനം ഇനിയൊരിക്കലും ഫര്‍വാന്റെ അസുഖം ഭേദമാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു.

സഹോദരങ്ങള്‍: അഫ്‌സല്‍, അസീം, അഷ്‌റഫ്, ലത്വീഫ്.
21 വര്‍ഷം ശരീരവളര്‍ച്ചയില്ലാതെ കിടക്കപ്പായയില്‍ ദുരിതം അനുഭവിച്ച ഫര്‍വാന്‍ യാത്രയായി

Keywords:  Kasaragod, Kerala, Mulleria, Death, Obituary, Endosulfan-victim, Endosulfan victim passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia