എന്‍ഡോസള്‍ഫാന്‍: മുളിയാറില്‍ ഗൃഹനാഥന് മരിച്ചു
Sep 13, 2012, 18:30 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. മുളിയാര്‍ എരിഞ്ചേരി ചക്ലിയ കോളനിയിലെ ഇ. വെള്ളുങ്ങന്‍ (60) ആണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ മൂലം പക്ഷാഘാതത്തെ തുടര്‍ന്ന് ആറുവര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉള്പെട്ടിരുന്നു.
ഭാര്യ: ലക്ഷ്മി. മക്കള്‍: അശോകന്, ശൈലജ, ചന്ദ്രന്, രാജേഷ്, പ്രദീപ്. മരുമകന്: ഗോപാലന്.
തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രൊഫസര്‍ നരേന്ദ്രന്, പുരുഷോത്തമന് കളനാട് എന്നിവരില്‍ നിന്ന് എന്‍വിസാജ് സമാഹരിച്ച 8,000 രൂപയുടെ ആശ്വാസ ധനം എന്‍വിസാജ് പ്രവര്ത്തകന് മോഹനന് പുലിക്കോടന് വൊള്ളുങ്ങന്റെ വീട്ടിലെത്തി കൂടുംബത്തെ ഏല്പിച്ചു.
Keywords: Endosulfan, Obituary, Muliyar, Kasaragod, Kerala, E. Vellungan, Envisage