 |
Aneesh |
മുളേളരിയ: എന്‍ഡോസള്‍ഫാന്‍ രോഗി വാഹനാപകടത്തില്‍ മരിച്ചു. ഗാഡിഗുഡ്ഡയിലെ കൃഷ്ണന്- ലീല ദമ്പതികളുടെ മകന് അനീഷ്(10) ണ് മരിച്ചത്. ബന്ധുവിനെ കാണാന്‍ കാസര്‍കോട് ആശുപത്രിയില്‍ പോയി ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങും വഴി ബുധനാഴ.ച രാവിലെ ഒന്‍പതിനാണ് അപകടമുണ്ടായത്. സംസ്ഥാനപാതയിലെ പൂവടുക്കയില്‍ വെച്ച് മുള്ളേരിയ ഭാഗത്തുനിന്ന് വന്ന ടെമ്പോ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഷിനെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പകല്‍ രണ്ടോടെയാണ് മരിച്ചത്. ഓട്ടോയിലുണ്ടലിരുന്ന അച്ചന് കൃഷ്ണന് (40) അമ്മ ലീല (35) സഹോദരി രേഷ്മ (17) ഡ്രൈവര്‍ ഉദയന്‍ (23) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. കാറഡുക്ക പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പട്ടികയില്‍ അനീഷ് ഉണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.
Also Read: