എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ പെണ്‍കുട്ടി മരിച്ചു
Feb 25, 2012, 14:33 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ് രോഗശയ്യയിലായിരുന്ന എട്ടു വയസുകാരി വിദഗ്ധ ചികിത്സ നേടുംമുമ്പ് മരണത്തിനു കീഴടങ്ങി. ബദിയഡുക്ക ചെര്‍ളടുക്കയിലെ ഇബ്രാഹിം-സുഹ്റ ദമ്പതികളുടെ ഏക മകള്‍ ആയിഷത്ത് ഇബ്നയാണ് ശനിയാഴ്ച പുലര്‍ച്ചെ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. സംസാര ശേഷിയും ചലനശേഷിയും നഷ്ട്പ്പെട്ട ഇബ്നയുടെ ജീവന് രക്ഷിക്കാന്‍ മംഗലാപുരമടക്കമുള്ള വിവിധ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറ്റവുമൊടുവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ചികിത്സച്ചിലവ് താങ്ങാന്‍ കൂലിപണിക്കാരനായ പിതാവ് ഇബ്രാഹിമിനും കുടുംബത്തിനും കഴിഞ്ഞില്ല. അതിനിടയിലാണ് മരണം ഇബ്നയുടെ ജീവന് തട്ടിയെടുത്തത്.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയിലും പെണ്‍കുട്ടി ഉള്പെട്ടതിനാല് നേരത്തെ സര്‍ക്കാര്‍ ചികിത്സസഹായവും ലഭ്യമായിരുന്നു.
സഹോദരങ്ങള്‍: മുഹമ്മദ് ഹിലാല്‍, അബീബക്കര്‍ ഇമ്രാന്, അബ്ദുല്‍ ഇഹ്സാന്‍.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയിലും പെണ്‍കുട്ടി ഉള്പെട്ടതിനാല് നേരത്തെ സര്‍ക്കാര്‍ ചികിത്സസഹായവും ലഭ്യമായിരുന്നു.
സഹോദരങ്ങള്‍: മുഹമ്മദ് ഹിലാല്‍, അബീബക്കര്‍ ഇമ്രാന്, അബ്ദുല്‍ ഇഹ്സാന്‍.
Keywords: Kasaragod, Badiyaduka, Cherladka, Charama, Endosulfan.