city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: 28 ദിവസം പ്രായമായ സനദ്ഹസ്സനെ മരണം കീഴടക്കി

എന്‍ഡോസള്‍ഫാന്‍: 28 ദിവസം പ്രായമായ സനദ്ഹസ്സനെ മരണം കീഴടക്കി
കാസര്‍കോട്: മാരക വിഷകീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ട ആദൂരിന് സമീപം നഞ്ചംപറമ്പിനടുത്ത് താമസിക്കുന്ന സനദ്ഹസ്സന്‍ എന്ന 28 ദിവസം പ്രായമായ കുഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ അതിദാരുണമായി മരണപ്പെട്ടു. മഞ്ഞംപാറയിലെ ഹസ്സന്റെ മകനാണ്.

തലച്ചോര്‍ ചൂരുങ്ങിയ നിലയിലായിരുന്നു സനദ്ഹസ്സന്‍ പിറന്നുവീണത്. കടുത്ത ശ്വാസ തടസവും മറ്റുവൈകല്യവും കുഞ്ഞിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് കൊണ്ടുപോകുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം വീട്ടിലേക്ക് തന്നെ തിരിച്ച് കൊണ്ടുപോകുകയായിരുന്നു. അതിനിടയിലാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.

എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒപ്പുമരം വീണ്ടും ഉയര്‍ന്നതിന് മുമ്പായിരുന്നു സനദിന്റെ മരണവാര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ ഞെട്ടലോടെ അറിഞ്ഞത്. വ്യാഴാഴ്ച കാസര്‍കോടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സനദിന്റെ മരണവാര്‍ത്ത അറിഞ്ഞെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നേരെ ഇനിയും പുറംതിരിഞ്ഞ് നില്‍ക്കരുതെന്ന് പരിസ്ഥിതി-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഒപ്പുമരച്ചോട്ടില്‍ കൂട്ടമായി ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Endosulfan, Obituary, Child, Adhur

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia