അസുഖം മൂര്‍ച്ചിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു
Jan 29, 2017, 14:06 IST
ബദിയടുക്ക: (www.kasargodvartha.com 29.01.2017) ചികിത്സ തുടരുന്നതിനിടെ വയര്‍ വീര്‍ത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരണപ്പെട്ടു. വാണിനഗര്‍ ദേശമൂല സ്വദേശിയും മധൂര്‍ പന്തപ്പിലയില്‍ താമസക്കാരനുമായ പരേതനായ ഭട്ട്യ നായക് - ലക്ഷ്മി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണ(27)യാണ് മരിച്ചത്.
Keywords: kasaragod, Death, Obituary, Treatment, Badiyadukka, Endosulfan, Endosulfan-victim, Youth, Balakrishna, Hospital, Endo sulfan victim dies in Badiyadukka
കൈകാലുകള്‍ തളര്‍ന്ന് കിടപ്പിലായിരുന്ന ബാലകൃഷ്ണന് സംസാരശേഷിയുമില്ലായിരുന്നു. ആദ്യം സര്‍ക്കാരിന്റെ ധനസഹായമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബാലകൃഷ്ണന്റെ കുടുംബം കടുത്ത ദുരിതമാണനുഭവിച്ചിരുന്നത്. പിതാവ് ഭട്ട്യ നായക് അവശതകള്‍ക്കിടയിലും മകനെ ചുമന്ന് ആശുപത്രിയിലെത്തിക്കുകയും ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവാകുകയും ചെയ്തു. ഭട്ട്യ നായകിന്റെ മരണത്തെ തുടര്‍ന്ന് ലക്ഷ്മിയാണ് ബാലകൃഷ്ണന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ നെട്ടോട്ടമോടിയത്.
പിന്നീട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍ ബാലകൃഷ്ണന്റെ ദുരിതവിവരം എത്തിയതോടെ അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ബാലകൃഷ്ണന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടുകയും ചികിത്സക്കും മറ്റും ധനസഹായം ലഭ്യമാകുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം വയര്‍ വീര്‍ത്തുവന്നതോടെ ബാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലും ആയുര്‍വേദാശുപത്രികളിലും ബാലകൃഷ്ണനെ വിദഗ്ധ ചികിത്സകള്‍ക്ക് വിധേയനാക്കിയിരുന്നു.
Updated
Updated